Sorry, you need to enable JavaScript to visit this website.

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച  ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍ 

തിരുവനന്തപുരം-ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ യുവാവ് അറസ്റ്റില്‍. ടെക്‌നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറായ വിജയ് ആണ് അറസ്റ്റിലായത്. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്. കഴക്കൂട്ടത്ത് കരിമണലിലുള്ള ഫഌറ്റില്‍ വച്ച് കഴിഞ്ഞ മാസമാണ് വിജയ് കുട്ടിയെ പീഡിപ്പിച്ചത്.
ഫഌറ്റില്‍ നടത്തിയ അവധിക്കാല ചിത്രരചനാ ക്ലാസിനെത്തിയതായിരുന്നു കുട്ടി. വാഹനാപകടത്തില്‍ പരുക്കേറ്റിരുന്ന വിജയ് മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പിന്നാലെ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. സമിതി നടത്തിയ കൗണ്‍സിലിംഗിലും കുട്ടി പീഡന വിവരം പറഞ്ഞതോടെ കേസ് തുമ്പ പൊലീസിന് കൈമാറുകയായിരുന്നു. ടെക്‌നോപാര്‍ക്കിലെ ടൂണ്‍സ് അനിമേഷന്‍ എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ് വിജയ്.

Latest News