തിരുവനന്തപുരം- മില്‍മ പാല്‍ വേണമെങ്കില്‍ കടയില്‍ പോയി വാങ്ങേണ്ട അവസ്ഥയില്‍ ഒരു മാറ്റം. നിങ്ങള്‍ക്ക് ഇനി മില്‍മ പാല്‍ വേണമെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വീട്ടിലെത്തും. മില്‍മയും സ്വകാര്യ ഐ.ടി കമ്പനിയും ചേര്‍ന്ന് നടത്തുന്ന എ.എം നീഡ്‌സ് എന്ന ആപ്പ് വഴിയാണ് മില്‍മ പാലും ഉത്പന്നങ്ങളും വീട്ടിലെത്തുന്നത്. ആദ്യഘട്ടമായി ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് ഈ സേവനം ആരംഭിക്കും. തിരുവനന്തപുരത്തിന് പുറമെ തൊട്ടടുത്ത മാസങ്ങളില്‍ എറണാകുളത്തും കോഴിക്കോടും ഈ സേവനം ലഭ്യമാകും. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. സേവനം ലഭ്യമാകുന്നത് രാവിലെ അഞ്ചുമുതല്‍ എട്ടുവരെയാണ്. മാത്രമല്ല ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും ഈടാക്കും.