മദീന- രോഗബാധിതനായി മദീന അല്‍ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഉംറ തീര്‍ഥാടകന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നി അലുവാ തെരുവ് കറുപ്പം വീട്ടില്‍ അലി അഹ്മദിന്റെ മകന്‍ ഹനീഫ (63) ആണ് മരിച്ചത്. ഭാര്യ സാജിദയോടൊപ്പമാണ് ഉംറക്കെത്തിയത്. ഉംറ നിര്‍വഹിച്ച് മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിസാ കാലാവധി കഴിയുമെന്നതിനാല്‍ ഭാര്യ രണ്ടു ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. മൃതദേഹം മദീനയില്‍ ഖബറടക്കും. മദീന സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ പ്രതിനിധി അഷ്‌റഫ് ചൊക്ലി നിയമ സഹായത്തിനായി രംഗത്തുണ്ട്. മക്കള്‍: ഷിഹാബുദ്ദീന്‍ (ഷാബു), ഷമീര്‍ (ഇരുവരും ദുബായ്), ശംസീദ. മരുമക്കള്‍: ഫൈസല്‍ (ദുബായ്), ഷഫീല.