റിയാദ് - തലസ്ഥാന നഗരിയിലെ റോഡുകളിലൂടെ അമിത വേഗത്തില്‍ കാറോടിച്ച ഏതാനും യുവാക്കളെ രഹസ്യ ട്രാഫിക് പോലീസുകാര്‍ പിടികൂടി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറോടിച്ചവരാണ് രഹസ്യ ട്രാഫിക് പോലീസുകാരുടെ പിടിയിലായത്. ശരവേഗത്തില്‍ കാറോടിച്ച ഏതാനും പേരെ രഹസ്യ ട്രാഫിക് പോലീസുകാര്‍ തടഞ്ഞുനിര്‍ത്തി ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.