Sorry, you need to enable JavaScript to visit this website.

നികുതിയും സക്കാത്തും അടക്കാന്‍ ഓണ്‍ലൈന്‍ സേവനം; സൗദി സക്കാത്ത് തുക എന്തു ചെയ്യുന്നു?

റിയാദ് - 2018 ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഇന്നാണെന്ന് സകാത്ത്, നികുതി അതോറിറ്റി അറിയിച്ചു. സകാത്തും നികുതിയും ബാധകമായ സ്ഥാപനങ്ങൾ സമയം അവസാനിക്കുന്നതിനു മുമ്പായി നികുതി റിട്ടേണുകൾ സമർപ്പിക്കുകയും നിശ്ചിത സമയത്തിനകം നികുതികൾ അടക്കുകയും ചെയ്യണം.  റിട്ടേണുകൾ സമർപ്പിച്ച് നികുതി അടക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നികുതി വസൂലാക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. 

നികുതിയും സകാത്തും അടക്കുന്ന സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി തത്സമയം നികുതി, സകാത്ത് സർട്ടിഫിക്കറ്റുകൾ നൽകുന്ന സേവനം സമീപ കാലത്ത് ആരംഭിച്ചിട്ടുണ്ട്. സകാത്ത്, നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും നടപടികൾ വേഗത്തിലാക്കുന്നതിനും 59 സേവനങ്ങൾ സകാത്ത്, നികുതി അതോറിറ്റി ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്.

സകാത്ത്, നികുതി ഇനത്തിൽ ലഭിക്കുന്ന വരുമാനം സകാത്ത്, നികുതി അതോറിറ്റി  സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയിലെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സാമൂഹിക സുരക്ഷാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത, സകാത്തിന് അർഹരായവർക്കിടയിൽ ഈ തുക വിതരണം ചെയ്യും.

കൃത്യസമയത്ത് റിട്ടേണുകൾ സമർപ്പിച്ച് നികുതിയും സകാത്തും അടക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ സകാത്ത്, നികുതി സർട്ടിഫിക്കറ്റുകൾ ലഭിക്കുകയുള്ളൂ. സകാത്ത്, നികുതി സർട്ടിഫിക്കറ്റുകളില്ലാതെ സർക്കാർ പദ്ധതികൾ നടപ്പാക്കിയ വകയിലുള്ള വിഹിതം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കില്ല.

 


 

Latest News