റിയാദ്- പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. ഔസാഫ് സഈദ് സൗദി വിദേശകാര്യമന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫുമായി കൂടിക്കാഴ്ച നടത്തി നിയമനരേഖ കൈമാറി.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് സമർപ്പിക്കുന്നതിനാണ് രേഖകൾ വിദേശകാര്യമന്ത്രിയെ ഏൽപ്പിച്ചത്. രാജാവാണ് അംഗീകാര പത്രം പുതിയ വിദേശ അംബാസഡർമാർക്ക് നൽകാറുള്ളത്. ചടങ്ങിൽ ഡിസിഎം സുഹൈൽ അജാസ് ഖാൻ സംബന്ധിച്ചു. വെള്ളിയാഴ്ച ഇന്ത്യൻ സമൂഹം പുതിയ അംബാസഡർക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.