മക്ക - വിശുദ്ധ ഹറമിലെ കിംഗ് അബ്ദുൽ അസീസ് കവാടം റമദാനിൽ വിശ്വാസികൾക്കു മുന്നിൽ തുറന്നുകൊടുക്കും. കിംഗ് അബ്ദുൽ അസീസ് കവാടത്തിലെ നിർമാണ ജോലികളുടെ പുരോഗതി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഇന്നലെ നേരിട്ട് വിലയിരുത്തി.
റമദാനു മുമ്പായി ഇവിടുത്തെ നിർമാണ ജോലികൾ പൂര്‍ത്തിയാക്കാന്‍ ഹറംകാര്യ വകുപ്പ് മേധാവി നിർദേശം നൽകി. തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിന് അദ്ദേഹം നിർദേശിച്ചു. ഹറംകാര്യ വകുപ്പ് ആക്ടിംഗ് അണ്ടർ സെക്രട്ടറി അഹ്മദ് അൽമൻസൂരി, ആക്ടിംഗ് അണ്ടർ സെക്രട്ടറി ഡോ. സഅദ് അൽമുഹൈമിദ് എന്നിവർ ഹറംകാര്യ വകുപ്പ് മേധാവിയെ അനുഗമിച്ചു. വിശുദ്ധ ഹറമിലെ ഏറ്റവും വലിയ കവാടങ്ങളിൽ ഒന്നാണ് കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റ്. 48 മീറ്റർ ഉയരത്തിലാണ് കവാടം നിർമിക്കുന്നത്.