Sorry, you need to enable JavaScript to visit this website.

'ശ്വാസകോശം സ്‌പോഞ്ച് പോലെ... വിട വാങ്ങി 

തിരുവനന്തപുരം- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍മേധാവിയുമായ എസ് ഗോപന്‍ നായര്‍ (79) അന്തരിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 79 വയസായിരുന്നു. ഗോപന്‍ എന്ന പേരിലാണ് വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം അടക്കമുള്ള പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.
ഇരുപത്തിയൊന്നാമത്തെ വയസിലാണ് ഡല്‍ഹിആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി ചേരുന്നത്. നെഹ്‌റുവിന്റെ മരണം ,ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങിയവ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപന്‍ ആണ്. രാജ്യം ഉറ്റുനോക്കിയ പല തിരഞ്ഞെടുപ്പ് ഫലങ്ങളും ഗോപന്റെ ശബ്ദത്തിലൂടെ പുറത്തെത്തി.40 വര്‍ഷത്തോളം മലയാളം വാര്‍ത്ത വായിച്ച ഗോപന്‍ ആകാശവാണി മലയാള വിഭാഗം മേധാവിയായിട്ടാണ് ജോലിയില്‍ നിന്ന് വിരമിച്ചത്.

Latest News