ദുബായ്- വിശുദ്ധ റമദാന്‍ മിക്ക രാജ്യങ്ങളിലും മെയ് ആറിനായിരിക്കും ആരംഭിക്കുകയെന്ന് ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ സെന്റര്‍ പ്രവചിക്കുന്നു. മാസപ്പിറ ദര്‍ശിക്കാന്‍ ടെലസ്‌കോപ്പ് വേണ്ടിവരുമെന്നും ഇക്കാര്യം അറിയിച്ച സെന്റര്‍ ഡയരക്ടര്‍ മുഹമ്മദ് ശൗക്കത്ത് പറയുന്നു.
റമദാനില്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കേണ്ട സമയം കുറച്ചുകൊണ്ട് ദുബായ് നോളജ് ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) ഉത്തരവിറക്കി. രാവിലെ എട്ടിനും 8.30 നും ഇടയില്‍ ആരംഭിച്ച് ഉച്ചക്ക് ഒന്നിനും ഒന്നരക്കുമിടയില്‍ അവസാനിപ്പിക്കണമെന്ന് കെ.എച്ച്.ഡി.എ പെര്‍മിറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസര്‍ മുഹമ്മദ് ദര്‍വീശ് നിര്‍ദേശിച്ചു. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന മൊത്തം സമയം അഞ്ച് മണിക്കൂറില്‍ കൂടരുതെന്നാണ് അറിയിപ്പ്. നോമ്പെടുത്ത വിദ്യാര്‍ഥികളെ ഫിസിക്കല്‍ എജുക്കേഷന്‍ (പി.ഇ) ക്ലാസുകളില്‍നിന്ന് ഒഴിവാക്കണം.