മദീന- പുണ്യമാസത്തിൽ തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യാർഥം മസ്ജിദുന്നബവിയിലെ നടപ്പാതകൾ 24 മണിക്കൂറും തുറന്നിടും. റമദാനെ വരവേൽക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മസ്ജിദുന്നബവി കാര്യാലയം അണ്ടർസെക്രട്ടറി ശൈഖ് ഡോ. മുഹമ്മദ് അൽഖുദൈരി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഅ്ത്തികാഫ് ഇരിക്കുന്നവർക്ക് പ്രത്യേകം സ്ഥലം സജ്ജമാക്കിയിട്ടുണ്ട്.