കാസർക്കോട്/പാലക്കാട്- ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ചാവേർ സഫോടനവുമായി ബന്ധപ്പെട്ട് കാസർക്കോടും പാലക്കാടും പരിശോധന. പാലക്കാട് കൊല്ലങ്കോട് സ്വദേശിയെ എൻ.എൻ.ഐ കസ്്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊല്ലങ്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, രണ്ട് കാസർക്കോട് സ്വദേശികളെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തു. വിദ്യാനഗർ സ്വദേശികളായ അബൂബക്കർ സിദ്ധിഖ്, അഹമ്മദ് അരാഫത്ത് എന്നിവരെയാണ് എൻ.ഐ.എ ചോദ്യം ചെയ്തത്. ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തിയ എൻ.ഐ.എ ഫോണുകൾ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് നാളെ കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി.
അതിനിടെ, ശ്രീലങ്കയിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത സഹ്്‌റാൻ ഹാഷിം കേരളത്തിലും തമിഴ്‌നാട്ടിലും സ്ഥിരം സന്ദർശകനാണെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്‌ലി മിററും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.