ദുബൈ- സ്‌പെയ്‌നിലെ മാഡ്രിഡില്‍ നിന്ന് ദുബൈ വഴി മുംബൈയില്‍ കഴിഞ്ഞ ദിവസം വന്നിറങ്ങിയ എമിറേറ്റ്‌സിന്റെ കൂറ്റന്‍ കാര്‍ഗോ വിമാനത്തില്‍ എത്തിയ അതിഥിയെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ വിമാനത്തിലെ ആ അതിഥി ആറു സീറ്റുള്ള വലിയൊരു ഹെലികോപ്റ്ററായിരുന്നു. എഎസ്350 കോപ്റ്റര്‍ വിമാനത്തില്‍ നിന്നിറക്കുന്ന ചിത്രം എമിറേറ്റ്‌സ് തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഹിമാലയന്‍ മേഖലയില്‍ ടൂറിസ്റ്റ് സര്‍വീസിന് ഇന്ത്യയിലെത്തിച്ചതാണ് ഈ എയര്‍ ഹിമാലയ കോപ്റ്റര്‍.
Chopper hitches ride on Freighter. Emirates SkyCargo recently carried a six-seater AS350 helicopter, weighing more than 1.5 tons, from Madrid to Mumbai via Dubai. The Air Himalayas chopper will be used for tourist flights in the scenic Himalayan region. pic.twitter.com/pH7Se0PniD
— Emirates Airline (@emirates) April 26, 2019