കൊച്ചി-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫിന്റെ കാര്യം പോക്കാണെന്ന് പോളിംഗ് ദിവസം തന്നെ സൂചനയുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി സംഗതി കൈവിട്ടുവെന്ന് ശരീര ഭാഷയില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതു കൊണ്ടൊന്നും പാര്‍ട്ടി സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ അടങ്ങിയില്ല. സി.പി.എം അണികള്‍ക്ക് വിപ്ലവ വീര്യം കുറയേണ്ടെന്ന് കരുതി കോടിയേരി ഇന്നലെ ഒരു തട്ട് തട്ടി. ചുരുങ്ങിയത് പതിനെട്ട് സീറ്റുകളില്‍ പാര്‍ട്ടി ജയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേ തുടര്‍ന്ന് സൈബര്‍ ലോകത്ത് ട്രോള•ാര്‍ക്ക് വിഷുവും ഓണവും ഒരുമിച്ച് വന്നത് പോലുള്ള ആഘോഷമായിരുന്നു.