ജിദ്ദ- ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയ ശേഷം രോഗബാധിതയായി അബഹൂറിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം പെരുമാതുറ വെള്ളൂര്‍ സക്കീര്‍ മന്‍സിലില്‍ നസീമ (70) നിര്യാതയായി.
ഈ മാസം 20 നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ അബ്ദുറഹീമിനൊപ്പമാണ് നസീമ ഉംറ നിര്‍വഹിക്കാനെത്തിയത്. ഭര്‍ത്താവ് പരേതനായ ബദറുദ്ദീന്‍. റാഫി മറ്റൊരു മകനാണ്.
മൃതദേഹം ഖബറടക്കി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ടീമംഗം മഷ്ഹൂദ് തിരുവനന്തപുരം രംഗത്തുണ്ടായിരുന്നു.