ആലപ്പുഴ- കണിച്ചുകുളങ്ങരയ്ക്കു സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയന്‍ (38), മാലതി (55), വിനീഷ് (25) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് മടങ്ങുകയായിരു ഇവര്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. വാനില്‍ യാത്രക്കാരും ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു.
്അപടകത്തില്‍ ട്രാവലര്‍ വാന്‍ തകര്‍ന്നു. അമിതവേഗതയില്‍ മറ്റൊരുവാഹനത്തെ മറികടന്ന് വന്ന ബസ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാനിന്റെ ഒരു വശത്താണ് ബസ് ഇടിച്ചത്. നാട്ടുകാരും മാരാരിക്കുളം പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.