തിരുവനന്തപുരം- പകർച്ചപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ നിർദേശം. അതിനിടെ തലസ്ഥാനത്ത് ഇന്നലെ വീണ്ടും പനി മരണം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ ഫിവർ ഐ.സി.യുവിൽ ചികിൽസയിലായിരുന്ന കിളിമാനൂർ സ്വദേശി ഉഷാദേവിയാണ് (52) ഇന്നലെ മരിച്ചത്. പനി പടരുന്ന സാഹചര്യത്തിലാ ണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാർ നൽകിയിരിക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1 എന്നിവയെ പ്രതിരോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, ജനങ്ങളുടെയും സഹകരണ ത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. മെഡിക്കൽ കോളജിൽ അധികമായി 100 ജീവനക്കാരെ കൂടി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 60 പേർ നഴ്‌സിംഗ് അസിസ്റ്റന്റുമാരാണ്. കൂടാതെ ഇവരുടെ ജോലി ദിനം 12ൽ നിന്ന് 18 ആക്കി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിരൂക്ഷമായ ജലക്ഷാമം മൂലം ജലം സുരക്ഷിതമല്ലാതെ ശേഖരിച്ചതു മൂലം ഡെങ്കിപ്പനിക്ക് കാരണമായ കൊതുകിന്റെ സാന്ദ്രത വർധിക്കാൻ ഇടയായതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കൊതുക് വളരുന്നത് ശുദ്ധജലത്തിലാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം കൂടുതലുള്ള (ഹോട്ട് സ്‌പോട്ട് ഏരിയകൾ) സ്ഥലങ്ങളുടെ ലിസ്റ്റ് ആരോഗ്യ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു. ഇവിടങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രതപാലിക്കുകയും, പരിസര ശുചീകരണത്തിൽ അതിവേ ഗ നടപടികൾ സ്വീകരിക്കുകയും വേണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പനി ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ മരുന്നുകളും ആശുപത്രികളിലും ബന്ധപ്പെട്ട ഫാർമസികളിലും എത്തിച്ചിട്ടുണ്ട്. മന്ത്രി കെ.കെ.ശൈലജയുടെ നിർദേശ പ്രകാരം മെഡിക്കൽ സർവീസസ് കോർപറേഷൻ കൂടുതൽ തുക നേരത്തെ തന്നെ പകർച്ചപ്പനി മരുന്നുകൾക്ക് മാറ്റിവെച്ചിരുന്നു. മുരുന്നുകൾ മുഴുവൻ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി വ്യാപനം കൂടുതലുള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയ പ്രദേശങ്ങൾ ജില്ല തിരിച്ച് ചുവടെ:
തിരുവനന്തപുരം: പുത്തൻതോപ്പ്, പുതുക്കുറിച്ചി, കരകുളം, വട്ടിയൂർകാവ്, ചെട്ടിവിളാകം, കടകംപള്ളി, പാങ്ങപ്പാറ, വിഴിഞ്ഞം, തിരുവല്ലം, മുക്കോല, വിളപ്പിൽ, നേമം, കല്ലിയൂർ, വിളവൂർക്കൽ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, നെടുമങ്ങാട്, വലിയതുറ.
കൊല്ലം: തഴവ, മൈനാഗപ്പള്ളി, പാലത്തറ, കിളികൊല്ലൂർ, നെടുമ്പന, പാരിപ്പള്ളി, ചാത്തന്നൂർ, പാലത്തറ, വിളകുടി, തൃക്കോവിൽവട്ടം, കോട്ടങ്ങര, അഞ്ചൽ, കെ എസ് പുരം, കരുനാഗപ്പള്ളി, ഓച്ചിറ, മൈാനാഗപ്പളി, മൈലം, നെടുവ, ഉമ്മാനൂർ പത്തനംതിട്ട: കോന്നി, കടമ്മനിട്ട, കാത്തേറ്റുകര, റാന്നി, പന്തളം, തെക്കേകര, പ്രമാടം, എലന്തൂർ.
കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി, പള്ളിക്കത്തോട്, വാഴൂർ, ഈരാറ്റുപേട്ട, തല യാഴം, പനച്ചിക്കാട്.
ആലപ്പുഴ: കഞ്ഞിക്കുഴി, ആര്യാട്, പള്ളിക്കുന്നം, മണ്ണഞ്ചേരി, ചെട്ടിക്കാട്, മാരാരിക്കുളം, മുഹമ്മ, ചേർത്തല, തണ്ണീർമുക്കം
എറണാകുളം: തൃപ്പൂണിത്തുറ, കോട്ടപ്പടി, പള്ളുരുത്തി, മട്ടാഞ്ചേരി.
തൃശൂർ: നടത്തറ, ഉല്ലൂക്കര, കുന്നുംകുളം, തൃപ്പൂർ, പുത്തൂർ, വലപ്പാട്, പെരിഞ്ഞനം.
പാലക്കാട്: കിഴക്കഞ്ചേരി, കാവശേരി, പാലക്കാട് മുൻസിപ്പാലിറ്റി, കല്ലടിക്കോട്, നെന്മാറ, പുതുശേരി, മേലാർക്കോട്, തിരുമെറ്റിക്കോട്.
മലപ്പുറം: കാവനൂർ, തൃക്കലങ്ങോട്, തൃപ്പനച്ചി, ചോക്കാട്, കാളികാവ്, കീഴുപറമ്പ്, അങ്ങാടിപ്പുറം, താനൂർ, തവനൂർ.
കോഴിക്കോട്: രാമനാട്ടുകര, തലക്കളത്തൂർ, ചേലാന്നൂർ, നന്മണ്ട, കാപ്പൂർ, അത്തോളി, പനങ്ങാട്, കക്കോടി, ചെറുവണ്ണൂർ, കുരുവട്ടൂർ, ഫറോക്ക്, താമരശേരി, കൂരാച്ചുണ്ട്.
വയനാട്: തൊണ്ടർനാട്, പെരിയ, പനമരം, പൊരുന്നന്നൂർ, കുറുക്കൻമൂല, മുള്ളൻകൊല്ലി.
കണ്ണൂർ: ഏരുവേശ്ശി, മലപ്പട്ടം, മട്ടന്നൂർ, തിരുമേനി, ഇരിക്കൂർ, പാപ്പിനിശേരി, കൂടാളി, മയ്യിൽ, കുറ്റിയാട്ടൂർ, പെരിങ്ങോം.
കാസർകോട്: വെസ്റ്റ് എളേരി, ബളാൽ, കൊടുവള്ളൂർ, കുറ്റിക്കോൽ, മാത്തൂർ, ബേലമ്പാടി.