സന്‍ആ- അതിര്‍ത്തി ലംഘിച്ച് പറന്ന കഴുകന്‍ അറസ്റ്റില്‍. യുദ്ധം തുടരുന്ന യെമനിലാണ് കഴുകന്‍ ചാരവൃത്തിയുടെ പേരില്‍ അറസ്റ്റിലായത്. തല്‍ക്കാലം കഴുകനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
യെമനിലെ മൂന്നാമത്തെ നഗരമായ താഇസിലാണ് കഴുകന്‍ നിരീക്ഷണ പറക്കല്‍ നടത്തിയത്. വെളളവും അന്നവും തേടി കിലോമീറ്ററുകള്‍ താണ്ടാനുള്ള കഴുകന്റെ കഴിവ് പ്രസിദ്ധമാണ്.
രണ്ടു വയസ്സുകാരനായ നെല്‍സന്‍ എന്ന കഴുകനാണ്പിടിയിലായത്. 2018 ല്‍ ബള്‍ഗേറിയയില്‍നിന്ന് പുറപ്പെട്ട നെല്‍സന്റെ ചിറകുകളില്‍ ഒരു സാറ്റലൈറ്റ് ട്രാന്‍സ്മിറ്റര്‍ കണ്ടെത്തി. ഇത് ഫണ്ട് ഫോര്‍ വൈല്‍ഡ് ഫോണ ആന്റ് ഫ്‌ളോറ എന്ന സംഘടന പിടിപ്പിച്ചതാണ്.
എന്നാല്‍ താഇസില്‍ വഴിതെറ്റിയെത്തിയെന്നാണ് കരുതുന്നത്. അല്‍ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലുള്ള നഗരമാണ് താഇസ്.