Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു; ഒരാൾ മരിച്ചു

റൈഹാൻ

മലപ്പുറം-പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു. കോഡൂർ വടക്കേമണ്ണയിലെ കെ. മുഹമ്മദിന്റെ മകൻ റൈഹാൻ മുഹമ്മദ് (12) ആണ് മരിച്ചത്. കടലുണ്ടി പുഴയിൽ വടക്കേമണ്ണക്കടുത്ത പാറക്കൽ തട്ടാൻകടവിലാണ് അപകടമുണ്ടായത്. കൂടെ ഒഴുക്കിൽ പെട്ട ചോലശ്ശേരി ഹംസയുടെ മകൻ റിഷാദ് (11), ഹംസയുടെ സഹോദരൻ നാസറിന്റെ മകൻ മുഹമ്മദ് ജസീൽ (11) എന്നിവർ ചികിൽസയിലാണ്.
മലപ്പുറത്തെ കേന്ദ്രീയ വിദ്യാലയത്തിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് റൈഹാൻ. സീനത്താണ് കുട്ടിയുടെ മാതാവ്. മോനിഷ, ഷെറിൻ, റഹീസ് എന്നിവർ സഹോദരങ്ങളാണ്.മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വടക്കേമണ്ണ ജുമാ മസ്ജിദിൽ ഖബറടക്കി.
 

Latest News