ദമാം - അല്‍കോബാറില്‍ നിയമ ലംഘകരായ വിദേശികള്‍ നടത്തിയിരുന്ന കോഫി ഷോപ്പ് പോലീസും നഗരസഭയും ലേബര്‍ ഓഫീസും ചേര്‍ന്ന് അടപ്പിച്ചു. റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് ലൈസന്‍സില്ലാത്ത കോഫി ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും തൊഴില്‍ നിയമ ലംഘകരായിരുന്നു. അനധികൃത സ്ഥാപനത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് അല്‍കോബാര്‍ പോലീസ്, ബലദിയ, ലേബര്‍ ഓഫീസ് പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക കമ്മിറ്റി നടത്തിയ പരിശോധനയില്‍ കോഫി ഷോപ്പില്‍ എട്ടു നിയമ ലംഘകര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. സ്‌പോണ്‍സര്‍ മാറി ജോലി ചെയ്തവരാണ് പിടിയിലായത്. ശിക്ഷാ നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അല്‍കോബാര്‍ ലേബര്‍ ഓഫീസ് മേധാവി മന്‍സൂര്‍ ആലു ബിന്‍ അലി പറഞ്ഞു.