Sorry, you need to enable JavaScript to visit this website.

റിയാദില്‍ കൊല്ലപ്പെട്ട ഭീകരരുടെ ട്രാഫിക് പിഴ ഒന്നര ലക്ഷം റിയാല്‍

റിയാദ് - സുൽഫിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്ത പതിനൊന്നു ഭീകരരുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് നേരത്തെ ഒന്നര ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തപ്പെട്ടതായി വിവരം. ഭീകരരുടെ പേരിൽ ആകെ 268 നിയമ ലംഘനങ്ങളാണ് സമീപ കാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനുള്ള പിഴകൾ ഭീകരർ അടച്ചിട്ടില്ല. പിഴ ഇനത്തിൽ ആകെ 1,63,300 റിയാലാണ് ഭീകരർ അടക്കാനുള്ളത്. 


ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ നടത്തിയിരിക്കുന്നത് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അബ്ദുല്ല ഇബ്രാഹിം മുഹമ്മദ് അൽമൻസൂർ ആണ്. ഭീകരൻ 43 ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയിട്ടുണ്ട്. 
ഇതിന് പിഴ ഇനത്തിൽ 23,700 റിയാലാണ് ഭീകരൻ അടയ്ക്കാനുള്ളത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അബ്ദുല്ല ഹമൂദ് മുഹമ്മദ് അൽഹമൂദ് ആകെ 11,500 റിയാൽ പിഴയുള്ള പതിനാറു നിയമ ലംഘനങ്ങളും കൊല്ലപ്പെട്ട സാമിർ അബ്ദുൽ അസീസ് അൽമദീദ് 900 റിയാൽ പിഴ അടയ്ക്കാനുള്ള ഒരു നിയമ ലംഘനവും സാമിറിനൊപ്പം കൊല്ലപ്പെട്ട സഹോദരൻ സൽമാൻ ആകെ 750 റിയാൽ പിഴയുള്ള നാലു നിയമ ലംഘനങ്ങളുമാണ് നടത്തിയത്. 
അറസ്റ്റിലായ ഭീകരരിൽ ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ നടത്തിയത് അബ്ദുറഹ്മാൻ ഹമൂദ് അൽഹമൂദ് ആണ്. ഈ ഭീകരൻ 88 നിയമ ലംഘനങ്ങൾ നടത്തിയിട്ടുണ്ട്. പിഴ ഇനത്തിൽ ആകെ 43,800 റിയാലാണ് ഭീകരൻ അടയ്ക്കാനുള്ളത്. 87 നിയമ ലംഘനങ്ങളുമായി ഫൈസൽ മുഹമ്മദ് അൽഖിദൈർ ആണ് രണ്ടാം സ്ഥാനത്ത്. 72,900 റിയാൽ ഈ ഭീകരൻ പിഴ ഇനത്തിൽ അടയ്ക്കാനുണ്ട്. സ്വായിൽ ബിൻ സ്വാലിഹ് ബിൻ സൈദ് അൽഅലീഖ് പതിനാലു നിയമ ലംഘനങ്ങൾക്ക് 4200 റിയാലും അബ്ദുല്ല ബിൻ ഹമദ് അൽഹുമൈദി ഒമ്പതു നിയമ ലംഘനങ്ങൾക്ക് 3400 റിയാലും അബ്ദുൽ ഇലാഹ് ബിൻ അബ്ദുറഹ്മാൻ അൽദുവൈശ് നാലു നിയമ ലംഘനങ്ങൾക്ക് 1850 റിയാലും മിസ്അബ് ബിൻ മദ്ദുല്ല അൽമദീദ് ഒരു നിയമ ലംഘനത്തിന് 150 റിയാലും അയൂബ് ബിൻ അബ്ദുറഹ്മാൻ അൽദാവൂദ് ഒരു നിയമ ലംഘനത്തിന് 150 റിയാലും പിഴയിനത്തിൽ അടയ്ക്കാനുണ്ട്. 
ആറു ഭീകരർ നിയമ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ല. അബ്ദുറഹ്മാൻ ബിൻ  ഇബ്രാഹിം അൽമൻസൂർ, അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അൽദാവൂദ്, അബ്ദുറഹ്മാൻ അബ്ദുൽ അസീസ് അൽദുവൈശ്, മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽദുവൈശ്, അബ്ദുറഹ്മാൻ ബിൻ സൗദ് ഇബ്രാഹിം അൽസുവൈകിത്, സൈദ് ബിൻ അബ്ദുല്ല ബിൻ നാസിർ അൽഉസൈമി എന്നിവരാണ് ഗതാഗത നിയമ ലംഘനങ്ങൾ നടത്താത്തത്. 
 

Latest News