തൃശൂര്‍-വോട്ടവകാശം നിര്‍വഹിക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസഫലി. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം നാട്ടിലെത്തിയത്. മലേഷ്യയിലെ കുലാലംപൂരില്‍ ആയിരുന്നു യൂസഫലി. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹം വോട്ടു ചെയ്യാനായി കൊച്ചിയില്‍ എത്തിയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്ടറില്‍ നാട്ടികയിലെ വീട്ടിലിറങ്ങിയ യുസഫലി ഭാര്യ ഷാബിറയോടൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. യൂസഫലി പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എല്‍പി സ്‌കൂളിലെ 115ാം നമ്പര്‍ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. ഇത് രണ്ടാം തവണയാണ് വോട്ടവകാശം നിര്‍വഹിക്കാന്‍ എത്തുന്നതെന്ന് യുസഫലി പറഞ്ഞു. വോട്ടിംഗിന് ശേഷം ഉച്ചയോടെ അദ്ദേഹം അബുദാബിക്ക് മടങ്ങി.