ആലുവ- നടന്‍ ദിലീപ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ പോളിംഗ് ഓഫീസര്‍ സെല്‍ഫിയെടുക്കാന്‍ ബൂത്തിനു പുറത്തിറങ്ങിയതു വിവാദമാകുന്നു. പാലസ് റോഡിലെ ബൂത്തില്‍ നടന്‍ ദിലീപ് എത്തിയപ്പോഴാണ് സംഭവം നടന്നത്. വോട്ട് ചെയ്തശേഷം ബൂത്തിനു പുറത്തിറങ്ങിയ ദിലീപിനു പിന്നാലെ ചെന്നു വനിതാ പോളിംഗ് ഓഫീസര്‍ സെല്‍ഫിയെടുക്കുകയായിരുന്നു. ഇതോടെ വോട്ട് ചെയ്യാന്‍ വന്നവരും സെല്‍ഫിക്കായി തിരക്കുകൂട്ടി. തെരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ പോളിംഗ് ഓഫീസര്‍ ബൂത്തിനു പുറത്തിറങ്ങി നടനൊപ്പം സെല്‍ഫിയെടുത്തതു വന്‍ വീഴ്ചയാണെന്നാണ് ആക്ഷേപം.