ദുബായ്- നീണ്ട 28 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ സ്ത്രീ ജീവിതത്തിലേക്ക് തിരിച്ചുവന്നു. യു.എ.ഇയിലെ അല്‍ഐന്‍ പട്ടണത്തിലുണ്ടായ വാഹനാപകടത്തില്‍ തലച്ചോറിനു ക്ഷതമേറ്റാണ് മുനീറ അബ്ദുല്ല എന്ന സ്ത്രീ അബോധാവസ്ഥയിലായിരുന്നത്.
ശരീരത്തിനു വേദന അറിയുമെങ്കിലും കോമക്കു സമാനമായ നിലയിലായിരുന്നു ഇവര്‍. താന്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും എന്നെങ്കിലും അവര്‍ ഉണരുമെന്നു തന്നെയാണ് കരുതിയിരുന്നതെന്നും മകന്‍ ഉമര്‍ വെബായിര്‍ പറഞ്ഞു.
1991 ലായിരുന്നു മുനീറയുടെ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ അപകടം. സ്‌കൂള്‍ ബസ് തങ്ങളുടെ വാഹനത്തില്‍ ഇടിച്ചപ്പോള്‍ ഉമ്മ തന്നെ ചേര്‍ത്തു പിടിച്ചത് അന്ന് നാലു വയസ്സായിരുന്ന ഉമര്‍ ഓര്‍ക്കുന്നു.