തലശേരി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അത്ഭുതവോട്ടിംഗ് മെഷീൻ കേരളത്തിലും എത്തിയതായി സംശയിക്കുന്നുവെന്നും അത്ഭുതങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നരേന്ദ്ര മോഡിയുടെ അദ്ഭുത വോട്ടിങ് മെഷീൻ കേരളത്തിലുമെത്തിയോ എന്ന സംശയമാണ് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്നുണ്ടാകുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പോളിംഗിന്റെ വർധനവിന് അനുസരിച്ച് ഇടതുപക്ഷത്തിന് വോട്ടും സീറ്റും വർദ്ധിക്കുമെന്നും ഇത് ചരിത്ര വിജയമായിരിക്കുമെന്നും കോടിയേരി പറഞ്ഞു. എൽ.ഡി.എഫിന് മുൻകാലങ്ങളിലേക്കാൾ കൂടുതൽ സാധ്യതയാണുള്ളതെന്നും കോടിയേരി വ്യക്തമാക്കി.