ജിദ്ദ- ജിദ്ദയിലെ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. വാണിയമ്പലം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് മുന്‍വശം താമസിക്കുന്ന പൂന്തുരുത്തി അബ്ദുല്‍ അസീസ് (64) ആണ് നിര്യാതനായത്. ഭാര്യ: ജമീല. മക്കള്‍: ജമാല്‍ ബാബു (ജിദ്ദ), സൗദ് (ജിദ്ദ), ബുഷ്‌റ (പീവീസ് സ്‌കൂള്‍, നിലമ്പൂര്‍), ശാക്കിറ. ജാമാതാക്കള്‍: ഫാസിയ പത്തുതറ, റിയാസ് ബാബു (ജിദ്ദ), ബാസിമ കണ്ണിയന്‍, അബ്ദുറഹിമാന്‍ പൂന്തുരുത്തി. ഖബറടക്കം പൂങ്ങോട്ട് സലഫി മസ്ജിദില്‍.