ദുബായ്- മകന്റെ ലഗേജില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ യുഎഇയില്‍ അറസ്റ്റില്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറബ് പൗരനാണ് പിടിയിലായത്. 425 ട്രമാഡോള്‍ ഗുളികകളാണ് 15 വയസുകാരന്റെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്. മകന്റെ ബാഗില്‍ ഒളിപ്പിച്ചത് മാത്രമല്ല ഇയാളുടെ ബാഗിലും 1000 ട്രമഡോള്‍ ഗുളികകള്‍ വേറെയുമുണ്ടായിരുന്നു. അത് മാത്രമല്ല കഞ്ചാവ് നിറച്ച 25 പ്ലാസ്റ്റിക് ബാഗുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം പ്രതിയെ ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. മയക്കുമരുന്ന് കടത്തല്‍, ഉപയോഗിക്കാനായി മയക്കുമരുന്ന് കൈവശം വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്.