ചാലക്കുടി- ആവേശം വാനോളം ഉയര്‍ത്താന്‍ ക്രെയിനില്‍ കയറി ഉയരത്തില്‍നിന്ന് കൈ വീശിയായിരുന്നു ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്റെ പ്രചാരണ കൊട്ടിക്കലാശം. ചെണ്ടയും ഡോളാകും തെയ്യവും അകമ്പടിയായപ്പോള്‍ ചാലക്കുടിയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിലായി. കോണ്‍ഗ്രസ് പതാക കൈയിലേന്തി രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ടീഷര്‍ട്ടുകളുമണിഞ്ഞാണ് പ്രവര്‍ത്തകര്‍ നിരത്ത് നിറഞ്ഞത്.
കൊട്ടിക്കലാശത്തിന്റെ അവസാന നിമിഷങ്ങളിലാണ് ബെന്നി ബഹനാനും റോജി എം. ജോണ്‍ എം.എല്‍.എയും അടക്കമുള്ളവര്‍ ക്രെയിനില്‍ കയറി ആവേശം ഇരട്ടിയാക്കിയത്.
രാവിലെ ജന്മദേശമായ വെങ്ങോലയിലെ മുണ്ടങ്കരപ്പുറത്ത് സ്വീകരണ യോഗത്തില്‍ പങ്കെടുത്ത ശേഷം കൊടുങ്ങല്ലൂര്‍ നഗരത്തില്‍ റോഡ് ഷോയും നടത്തിയാണ് ബെന്നി ബഹനാന്‍ ചാലക്കുടിയില്‍ എത്തിയത്.