കോഴിക്കോട്- അമ്മ വയനാട്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ തിമിര്‍ക്കുമ്പോള്‍ മക്കള്‍ കോഴിക്കോടന്‍ വിഭവങ്ങളുടെ രുചിയില്‍ ആറാട്ട്. പത്തു കൊല്ലം മുമ്പ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ അതേ രുചിപ്പെരുമയോടെ കോഴിക്കോട് പാരഗ ഹോട്ടല്‍ പ്രിയങ്കയുടെ മക്കള്‍ക്ക് ഭക്ഷണം ഒരുക്കി. പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വാധ്‌രയുടെയും മക്കളായ മിറായയും റെയ്ഹാനുമാണ് രഹസ്യമായി ഹോട്ടലിലെത്തിയത്.
പ്രിയങ്കയുടെ മക്കള്‍ക്ക് രഹസ്യമായി ഭക്ഷണം കഴിക്കാന്‍ അവസരം ഒരുക്കണമെ് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി അറിയിക്കുകയായിരുു. പത്തിരി, വെജിറ്റബിള്‍ മാംഗോ കറി, ദം ബിരിയാണി, ലെമ പെപ്പര്‍ ഗ്രില്‍ഡ് പനീര്‍, തവ ഗ്രില്‍ഡ് ചെമ്മീന്‍ എിവ റെയ്ഹാന്‍ കഴിച്ചപ്പോള്‍ മിറായ ഐസ് ടീയില്‍ ഒതുക്കി.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട് മണ്ഡലത്തിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രിയങ്ക പങ്കെടുത്തുവരികയാണ്. ഇതിനിടയിലാണ് ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇവര്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഹോട്ടലിന്റെ മുകള്‍നിലയിലെ മുറിയില്‍ ഭക്ഷണം വിളമ്പിയപ്പോഴും ഇവര്‍ ആരാണെ് പുറത്തറിയിച്ചിരുില്ല. മൂ് എസ്.പി.ജി ഉദ്യോഗസ്ഥരാണ് ഒപ്പം ഉണ്ടായത്. പുറത്തിറങ്ങിയപ്പോഴേക്കും വിവരം അറിഞ്ഞ് പലരും ഇവരുടെ ഒപ്പം നി് ഫോട്ടോ എടുത്തു.