കൊല്ലം- കടയ്ക്കലില്‍ ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസിയായ അറുപതുകാരന്‍ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശിയായ ചെല്ലപ്പനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരം കേസെടുത്ത ചെല്ലപ്പനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മഴ പെയ്താല്‍ ചോരുന്ന വീടായതിനാല്‍ കുറച്ചു നാളുകളായി പെണ്‍കുട്ടിയും അമ്മയും മൂന്നര വയസ്സുകാരിയായ സഹോദരിയും ചെല്ലപ്പന്റെ വീട്ടിലാണ് രാത്രിയില്‍ താമസിച്ചിരുന്നത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ രാത്രിയില്‍ എടുത്തു കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. പീഡനം തുടര്‍ച്ചയായപ്പോഴാണ് കുട്ടി അയല്‍വാസികളോടും ബന്ധുക്കളോടും വിവരം പറയുന്നത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. സ്ഥലത്തെ അംഗനവാടി അധ്യാപിക മുഖേനയാണ് പീഡന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നത്.