തിരുവനന്തപുരം- സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്നതിന്റെ കൊട്ടക്കലാശത്തിനിടെ സംഘർഷം. തിരുവനന്തപുരത്ത് ശശി തരൂരിന്റെ റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു. തരൂരിന് വേണ്ടി കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ ആന്റണി റോഡ്‌ഷോക്ക് എത്തിയിരുന്നു. വേളിയിൽ ശശി തരൂരും ആന്റണിയും നയിച്ച റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു. അരമണിക്കൂറിന് ശേഷമാണ് റോഡ് ഷോ പുനരാരംഭിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യഅനുഭവമാണിതെന്ന് ആന്റണി പറഞ്ഞു.
കഴക്കൂട്ടത്ത് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് നേരെ ചെരിപ്പേറുണ്ടായെന്ന് ബി.ജെ.പി ആരോപിച്ചു. പത്തനംതിട്ടയിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ സംഘർഷമുണ്ടായി. എറണാകുളം പാലാരിവട്ടത്ത് എസ്.ഡി.പി.ഐ-സി.പി.എം പ്രവർത്തകർ സംഘർഷമുണ്ടായി. വടകരയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തരും സംഘർഷമുണ്ടായി.