മലയാളം ന്യൂസ് പോളില്‍ കെ.മുരളീധരന്‍ മുന്നില്‍

ജിദ്ദ- ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ ആരു ജയിക്കുമെന്ന മലയാളം ന്യൂസ് പോളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് കൂടുതല്‍ വോട്ട്. അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും മുരളീധരന്‍ ജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ഇടതു മുന്നണി സ്ഥാനാര്‍ഥി പി.ജയരാജന്‍ ജയിക്കുമെന്ന അഭിപ്രായക്കാരാണ് 20 ശതമാനം പേര്‍.

വടകര മണ്ഡലത്തില്‍നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നില്ല സര്‍വേ. പങ്കെടുത്ത വായനക്കാരില്‍ ഭൂരിഭാവും ഗള്‍ഫ് നാടുകളിലുള്ള പ്രവാസികളാണ്. കടുത്ത മത്സരത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ് മുന്നിലെന്നതിനാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

 

 

Latest News