മിലാൻ- ഇറ്റാലിയൻ ലീഗ് ഫുട്‌ബോളിൽ യുവന്റസിന് കിരീടം. തുടർച്ചയായ എട്ടാം തവണയാണ് യുവന്റസ് ഇറ്റാലിയൻ ഫുട്‌ബോളിന്റെ രാജാക്കൻമാരാകുന്നത്. ഫിയറൊന്റിനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് യുവന്റസ് നേട്ടം കൈപ്പിടിയിൽ ഒതുക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യത്തോടെ ഇറ്റാലിയൻ ഫുട്‌ബോളിൽ യുവന്റസിന് വർധിത പ്രാധാന്യം ലഭിച്ചിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു യുവന്റസിന്റെ തിരിച്ചുവരവ്.
ആറാമത്തെ മിനിറ്റിൽ നികോള മിലൻകോവിച്ചിലൂടെ ഫിയറൊന്റിന മുന്നിലെത്തി. മുപ്പത്തിയേഴാം മിനിറ്റിൽ അലക്‌സ് സാൻട്രോ യുവന്റസിനെ സമനിലയിൽ എത്തിച്ചു. 53-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജർമൻ പെസല്ല യുവന്റസിനെ വിജയിപ്പിച്ചു.