ദുബായ്- പുതിയ ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാന് ആരാധകരുടെ ആവേശ വരവേല്‍പ്. അജ്മാനില്‍നിന്ന് ദുബായ് വരെയുള്ള യാത്രയിലുടനീളം ദുല്‍ഖറിനെ ഒന്നു കാണാനായി പിന്തുടര്‍ന്ന് യാത്ര ചെയ്തവരുമുണ്ട്.
ദുല്‍ഖര്‍ തന്റെ റോള്‍ മോഡലാണെന്ന് തടിച്ചുകൂടിയവരില്‍ ഒരാളായ ജംസാദ് നിജാം പറഞ്ഞു. അഭിനയ പ്രതിഭയാണ് ദുല്‍ഖര്‍ എന്നാണ് ഷെബിന്‍ ഖാദറിന്റെ അഭിപ്രായം.
യുവതാരത്തോടുള്ള അഭിനിവേശം പ്രകടമാക്കുന്നതായിരുന്നു ആരാധകരുടെ ആവേശം. ദുല്‍ഖര്‍ മലയാളത്തിലെ ഏറ്റവും നല്ല നടനാണെന്ന് അവര്‍ പറഞ്ഞു. മമ്മുട്ടിയുടെ മകനായതുകൊണ്ടല്ല, ദുല്‍ഖറിന് തനതായ ശൈലിയുണ്ട്. അതാണ് ഏറ്റവും വലിയ കാര്യം- ജംസാദ് പറഞ്ഞു.