കല്‍പറ്റ-തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തിലെന്ന് സൂചന. പകരം ബത്തേരിയില്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ റോഡ് ഷോ നടന്നേക്കും. സ്മൃതി ഇറാനി നടുവേദന മൂലം ചികില്‍സയിലായതിനാലാണു സന്ദര്‍ശനം മാറ്റിയതെന്നാണ് എന്‍ഡിഎ നേതാക്കള്‍ അറിയിച്ചത്.
ഇന്നലെയാണ് സ്മൃതി ഇറാനിയുടെ റോഡ് ഷോ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പരിപാടി നാളത്തേക്കു മാറ്റിയതായി ഇന്നലെ വൈകിട്ടോടെയാണ് അറിയിപ്പ് വന്നത്.
നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടെത്തുന്ന നിര്‍മലാ സീതാരാമന്‍ 10.25ന് ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങും. 10.30ന് ഗാന്ധി ജംക്ഷനില്‍ പൊതുയോഗം. തുടര്‍ന്ന് ടൗണില്‍ റോഡ് ഷോ നടക്കും.