റിയാദ് - ജോർജിയയിൽ കഴിയുന്ന രണ്ടു സൗദി യുവതികളുടെ പാസ്‌പോർട്ടുകൾ റദ്ദാക്കിയിട്ടില്ലെന്ന് ജോർജിയയിലെ സൗദി എംബസി അധികൃതര്‍ വ്യക്തമാക്കി. ഇരുവരുടെയും പാസ്‌പോർട്ടുകൾ കാലാവധിയുള്ളതാണ്. രണ്ടു പേരുടെയും പാസ്‌പോർട്ടുകൾ റദ്ദാക്കി എന്ന വാദം തെറ്റാണെന്നും എംബസി പറഞ്ഞു.
സൗദിയിൽ നിന്ന് ഒളിച്ചോടി ജോർജിയയിൽ അഭയം തേടിയ മഹാ സായിദ് അൽസുബൈഇയുടെയും സഹോദരി വഫാ സായിദ് അൽസുബൈഇയുടെയും പാസ്‌പോർട്ടുകൾ സൗദി അറേബ്യൻ ഗവൺമെന്റ് റദ്ദാക്കിയതായി ഇരുവരും തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ വാദിച്ചത്. ജോർജിയയിൽ അഭയം തേടി ഇരുവരും അപേക്ഷ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.