Sorry, you need to enable JavaScript to visit this website.

ഭീമന്‍ എയര്‍ബസ് പറത്തുന്ന യു.എ.ഇ വനിതയായി ഐഷ

അബുദാബി- എയര്‍ബസ് എ 380 പറത്തുന്ന ആദ്യ യു.എ.ഇ വനിതയെ പരിചയപ്പെടൂ. ഇത്തിഹാദ് എയര്‍വേയ്‌സിലെ സീനിയര്‍ ഫസ്റ്റ് ഓഫീസര്‍ ഐഷ അല്‍ മന്‍സൂരി.
പൈലറ്റായ സഹോദരിക്കൊപ്പം അല്‍ ഐന്‍ എയര്‍ ഷോ കാണാന്‍ പോയതാണ് ഐഷയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇത്തിഹാദില്‍ നാഷനല്‍ കേഡറ്റ് പ്രോഗ്രാം ആരംഭിക്കുന്നതായി അവിടെനിന്ന് വിവരം ലഭിച്ചു. അതെക്കുറിച്ച് വിശദമായി മനസ്സിലാക്കിയ ശേഷം പ്രോഗ്രാമില്‍ ചേരാന്‍ തീരുമാനിച്ചു. എട്ട് മാസത്തിന് ശേഷം ഇത്തിഹാദില്‍ ജോലിയില്‍ പ്രവേശിച്ചു.
ജോര്‍ദാനിലേക്കുള്ള എയര്‍ബസ് എ 320ആയിരുന്നു ഐഷയുടെ ആദ്യ വിമാനം. സെസ്‌ന 172 അടക്കമുള്ള വിമാനങ്ങള്‍ പരിശീലനത്തിനിടെ പറപ്പിച്ചിട്ടുണ്ടെങ്കിലും എയര്‍ബസിലെ കോക്പിറ്റിനകത്തേക്ക് കയറുമ്പോള്‍ വ്യത്യസ്തമായ അനുഭവമായിരുന്നെന്ന് ഐഷ പറഞ്ഞു.
അഞ്ചു വര്‍ഷം എ 320 പറത്തിയുള്ള അനുഭവ പരിചയവുമായാണ് എ 380 ലേക്ക് ഐഷയുടെ രംഗപ്രവേശം. സിഡ്‌നി, ന്യൂയോര്‍ക്ക്, പാരീസ്, ലണ്ടന്‍ വിമാനങ്ങള്‍ പറത്തിയ ഐഷ എ 380 ലെ ജോലി ആസ്വദിക്കുന്നതായും പറഞ്ഞു.

 

Latest News