തിരുവനന്തപുരം- കേരളത്തില്‍ ദൈവത്തിന്റെ പേരുപറഞ്ഞാല്‍ കേസെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതു പച്ചക്കള്ളമാണെന്നും കേരളത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദൈവത്തിന്റെ പേരു പറഞ്ഞതിന് ആരുടെ പേരിലാണു കേസെടുത്തതെന്നു മോഡി വ്യക്തമാക്കണം. ഒരാളുടെ പേരില്‍ പോലും കേസെടുത്തിട്ടില്ല. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണു കേരളത്തില്‍ കേസെടുത്തത്.
വിശ്വാസം സംരക്ഷിക്കാന്‍ കാവല്‍ നില്‍ക്കുമെന്നാണു മോഡി പറയുന്നത്. ശബരിമല വിഷയത്തില്‍ 12 വര്‍ഷം സുപ്രീം കോടതിയില്‍ കേസ് നടന്നപ്പോള്‍ ഈ കാവല്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ? സുപ്രീം കോടതി വിധി വന്നപ്പോള്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.
കേരളത്തില്‍ അഴിമതി സര്‍ക്കാരാണെന്നും മുഖ്യമന്ത്രി ലാവ്‌ലിന്‍ കേസിന്റെ നിഴലിലാണെന്നും പ്രധാനമന്ത്രി ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പേരില്‍ ഒരു കേസുപോലുമില്ല. റഫാല്‍ അഴിമതിയില്‍ പ്രതിസ്ഥാനത്തുള്ള മോഡിയാണു കേരളത്തിലുള്ള മന്ത്രിമാരെല്ലാം അഴിമതിക്കാരാണെന്നു പറയുന്നത്. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നറിഞ്ഞ മോഡിയുടെ സമനില തെറ്റിയിരിക്കയാമ്. നമ്പി നാരായണനെ സര്‍ക്കാര്‍ പീഡിപ്പിച്ചെന്ന മോഡിയുട പ്രസംഗം വേദിയിലുണ്ടായിരുന്ന മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ കരണത്തേറ്റ അടിയാണെന്നും കോടിയേരി പറഞ്ഞു.