ജിദ്ദ- സ്‌പൈസ് ജെറ്റ് ജിദ്ദ-കോഴിക്കോട് സര്‍വീസ് ഇന്ന് തുടങ്ങുന്നു. രാവിലെ 05.25 ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം സൗദി സമയം 8.35ന് ജിദ്ദയിലെത്തും. 9.45 ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് ഇതേ വിമാനം രാത്രി 7.45ന് ബംഗളൂരുവിലേക്ക് പുറപ്പെടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജിദ്ദയില്‍നിന്ന് നേരത്തെ ഹൈദരാബാദ് സര്‍വീസ് ആരംഭിച്ച സ്‌പൈസ് ജെറ്റ് ബംഗളൂരുവുമായി ബന്ധിപ്പിച്ചാണ് കോഴിക്കോട് സര്‍വീസ് തുടങ്ങുന്നത്. രാത്രി 8.35 ഓടെ ബംഗളൂരുവിലെത്തുന്ന വിമാനം രാത്രി 9.35ന് കോഴിക്കോട്ടേക്ക് തിരികെ പറക്കും. 10.45 ഓടെ വിമാനം തിരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെത്തും. ആഴ്ചയില്‍ എല്ലാ ദിവസവും വിമാന സര്‍വീസുണ്ടാകും.
ജിദ്ദ-കോഴിക്കോട് സര്‍വീസില്‍ 30 കിലോയാണ് ബാഗേജ്. ഇതിനു പുറമെ അഞ്ച് ലിറ്റര്‍ സംസം ബോട്ടിലും അനുവദിക്കും. ഏഴ് കിലോയാണ് കാബിന്‍ ബാഗേജ് അലവന്‍സ്. ലാപ്‌ടോപ്പും ഡ്യൂട്ടി ഫ്രീ ബാഗുകളും ഉള്‍പ്പെടെയാണിതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.