Sorry, you need to enable JavaScript to visit this website.

പിഞ്ചു കുഞ്ഞ് ആംബുലന്‍സില്‍; വര്‍ഗീയ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

കൊച്ചി- മംഗളൂരുവില്‍നിന്ന് നവജാത ശിശുവിനെ ഹൃദയശസ്ത്രക്രിയക്കായി ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ച സംഭവത്തില്‍ ഫേസ് ബുക്കില്‍ വിദ്വേഷ പോസ്റ്റ് ഇട്ട കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം അറസ്റ്റില്‍. കൊച്ചി സെന്‍ട്രല്‍ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് 153 എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഹിന്ദുരാഷ്ട്ര സേവകനെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.
ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നു വിശേഷിപ്പിച്ചായിരുന്നു ഇയാളുടെ കുറിപ്പ്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഡിജിപിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ഹൃദയത്തിന്റെ തകരാര്‍ ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വിശദമായ പരിശോധനകള്‍ക്കു ശേഷമേ ഹൃദയശസ്ത്രക്രിയ തീരുമാനിക്കുയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

Latest News