Sorry, you need to enable JavaScript to visit this website.

ഹൈബി പറയുന്നു; ഇത് എന്റെ മനസാക്ഷിക്ക് നൽകിയ വാക്ക്, കൃപേഷിന് വീട് നാളെ സമ്മാനിക്കും

കൊച്ചി- കാസർക്കോട് സി.പി.എം കൊലപ്പെടുത്തിയ കല്ല്യാട്ട് കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം നാളെ. കോൺഗ്രസ് നേതാവും എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഹൈബി ഈഡനാണ് കൃപേഷിന്റെ കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ഹൈബി ഈഡന്റെ ജന്മദിനം കൂടിയായ നാളെ കല്യാട്ട് നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറും. ഇത് എന്റെ മനസാക്ഷിക്ക് നൽകിയ വാക്കാണെന്നും അത് പാലിക്കുന്നുവെന്നും ഹൈബി വ്യക്തമാക്കി. 


ഹൈബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കാസർക്കോട്ട് കല്യാട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് നാളെ. കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കി ചോരക്കൊതിയന്മാർ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു.
സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിപ്പിക്കുന്നതായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ഞാൻ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂർത്തിയാവുകയാണ്.


ഒന്നും പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാൻ കഴിയുമായിരുന്നില്ല. നാളെ രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്യാട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടിൽ ഞാനുമുണ്ടാകും...ഇത് എന്റെ മനസാക്ഷിക്ക് ഞാൻ നൽകിയ വാക്ക്....

Latest News