കൊച്ചി- ആലുവയില്‍ മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞ് മൂന്ന് വയസ്സുകാരനെ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായാണ് ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്. ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് അച്ഛന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി. മാതാപിതാക്കളെ ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.