Sorry, you need to enable JavaScript to visit this website.

സൗദി പ്രബോധകന്റെ ഘാതകർക്ക് 30 വർഷം തടവ്

ഗ്വിനിയയിലെ ഗ്രാമത്തിൽ പ്രബോധന പ്രവർത്തനങ്ങൾക്കിടെ  അബ്ദുൽ അസീസ് അൽതുവൈജിരി.

റിയാദ്- സൗദി പ്രബോധകൻ അബ്ദുൽ അസീസ് അൽതുവൈജിരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 13 പേരെ ഗ്വിനിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2018 ജനുവരിയിലാണ് അബ്ദുൽ അസീസ് അൽതുവൈജിരിയെ ഗ്വിനിയയിലെ ഗ്രാമത്തിൽ വെച്ച് പ്രതികൾ കൊലപ്പെടുത്തിയത്. പ്രതികൾ മുപ്പതു വർഷം തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു. കേസ് വിചാരണക്കിടെ ഒരു പ്രതി മാത്രമാണ് കോടതിയിൽ ഹാജരുണ്ടായിരുന്നത്. കൃത്യത്തിനു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട ഏതാനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചിട്ടില്ല. മാലിയുടെയും ഐവറി കോസ്റ്റിന്റെയും അതിർത്തിയിലുള്ള ഗ്രാമത്തിലെ നിവാസികളാണ് പ്രതികൾ. 
അബ്ദുൽ അസീസ് അൽതുവൈജിരിയുടെ പ്രബോധന പ്രവർത്തനങ്ങളിൽ അനിഷ്ടമുണ്ടായിരുന്ന ബിംബാരാധകരായ ചില ഗ്രാമവാസികൾ ഇദ്ദേഹത്തെ കൊലപ്പെടുത്തുന്നതിന് പദ്ധതിയിടുകയായിരുന്നു. പ്രദേശത്തെ മസ്ജിദിൽ നിന്ന് പുറത്തിറങ്ങി മറ്റൊരാൾക്കൊപ്പം ബൈക്കിൽ കാറിനു സമീപത്തേക്ക് പോകുന്നതിനിടെ അബ്ദുൽ അസീസ് അൽതുവൈജിരിയുടെ നെഞ്ചിനു നേരെ മുഖ്യപ്രതി രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
 

Latest News