തിരുനെല്ലി- വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത ഇവിടെ അദ്ദേഹം പിതാവിനു വേണ്ടി ബലിതര്‍പ്പണം നടത്തി. ക്ഷേത്രവും പരിസരവും ശക്തമായ സുരക്ഷാ വലയത്തിലായിരുന്നു. ഒരു കിലോമീറ്റര്‍ അകലെയുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയ ഹെലിപാഡില്‍ ഇറങ്ങിയ രാഹുല്‍ റോഡ് മാര്‍മാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. രാവിലെ 10.15ഓടെയാണ് രാഹുലില്‍ ഇവിടെ എത്തിയത്. ബുധനാഴ്ച രാവിലെ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ തിരുനെല്ലിയിലെത്തിയത്.
പഞ്ചതീര്‍ത്ഥം വിശ്രമമന്ദിരത്തിലെത്തി വസ്ത്രങ്ങള്‍ മാറിയ ശേഷം ക്ഷേത്രത്തിലെത്തിയ രാഹുല്‍ പൂജാരി ചൊല്ലിക്കൊടുത്ത മലയാളത്തിലുള്ള പ്രാര്‍ത്ഥന ഏറ്റുചൊല്ലുകയും സാഷ്ടാംഗ പ്രണാമം നടത്തുകയും ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ക്ഷേത്ര ദര്‍ശനത്തിനു ശേഷം കാല്‍നടയായി ഏറെ ദൂരം നടന്ന് പാപനാശിനിയിലെത്തി. ഇവിടെയാണ് പിതാവിനു വേണ്ടി ബലിതര്‍പ്പണം നടത്തിയത്. ഇന്ത്യയില്‍ പലയിടത്തുമായി നിമഞ്ജനം ചെയ്യപ്പെട്ട രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഇവിടെയും നിമഞ്ജനം ചെയ്തിരുന്നു.
Wayanad: Congress President and party's candidate from Wayanad parliamentary constituency, Rahul Gandhi offers prayer at the Thirunelli temple. #Kerala pic.twitter.com/8uuZta227m
— ANI (@ANI) April 17, 2019