കോട്ടയം- അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം മാണിയുടെ വീട് കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി സന്ദർശിച്ചു. കോട്ടയം പാലായിലെ മാണിയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി അരമണിക്കൂറോളം മാണിയുടെ വീട്ടിൽ ചെലവിട്ടു. ജോസ് കെ മാണി അടക്കമുള്ളവർ രാഹുലിനെ വീട്ടിൽ സ്വീകരിച്ചു. കെ.എം മാണിയുമായി ആത്മബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് രാഷ്ട്രീയ ലോകത്തിന് കനത്ത നഷ്ടമാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.