തിരുവനന്തപുരം- മുസ്ലിംകളെ തിരിച്ചറിയാന്‍ വസ്ത്രമൊക്കെ മാറ്റി നോക്കണമെന്ന വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
മുസ്‌ലിംകളെ അധിക്ഷേപിച്ചിട്ടില്ലെന്നും മരിച്ച ഭീകരരെക്കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. കേസിനെ പേടിയില്ലെങ്കിലും ഇപ്പോള്‍ പ്രസംഗിക്കാന്‍ പേടിയാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലാണ് ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം. പ്രസംഗത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നിരുന്നു. പ്രസംഗത്തിനെതിരെ ആറ്റിങ്ങല്‍ എല്‍.ഡി.എഫ് സെക്രട്ടറി കൂടിയായ വി. ശിവന്‍കുട്ടി പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയിരുന്നു.
ഇസ്ലാമാണെങ്കില്‍ ഡ്രസ്സ് മാറ്റി നോക്കണം; ബി.ജെ.പി നേതാവിന്റെ പ്രസംഗം വിവാദമായി