Sorry, you need to enable JavaScript to visit this website.

ഇലക്ഷന്‍ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെടുന്നു- ഡോ: ഷമാ മുഹമ്മദ്.

ദോഹ- പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പിയും ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രചാരണം നടത്തിയിട്ടും കമ്മീഷന്‍ നടപടിയെടുക്കാത്തത് ഇലക്ഷന്‍ കമ്മീഷനിലുളള വിശ്വാസം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന്  എ.ഐ.സി.സി വക്താവ് ഡോ. ഷമാ മുഹമ്മദ്. സൈനികരെയും മതചിഹ്‌നങ്ങളെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം കമ്മീഷന്‍ നല്‍കിയിട്ടും ശബരിമലയും മറ്റ് മതപരമായ വിഷയങ്ങളും രാജ്യത്തിന് വേണ്ടി സൈന്യം നടത്തിയ സൈനികാക്രമണങ്ങളും മോഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് ദോഹയില്‍ ഇന്‍കാസ് (ഒ.ഐ.സി.സി) സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ മോഡി വന്ന ഹെലികോപ്ടറില്‍ നിന്നും ഇറക്കികൊണ്ടുപോയ പെട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്നും ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.
രാഷ്ട്രസുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി റഫാല്‍ ആയുധ ഇടപാടിന് ഈ മേഖലയില്‍ പരിചയമുളള കമ്പനികളെ മാറ്റി നിര്‍ത്തി പുതുതായി രൂപീകരിച്ച ലൈസന്‍സ് പോലുമില്ലാത്ത റിലയന്‍സ് കമ്പനിക്കാണ് കരാര്‍ നല്‍കിയത്. കളളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി ഭരണത്തില്‍ ഉളളപണവുമായി മോഡിമാര്‍ രാജ്യം വിടുകയാണ് ചെയ്തത്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി കോടികളുടെ കടം എഴുതിളളിയ സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതി തളളാന്‍ മുന്നോട്ട് വന്നില്ലെന്നും അവര്‍ പറഞ്ഞു.

 

Latest News