Sorry, you need to enable JavaScript to visit this website.

ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം; ജനങ്ങള്‍ കരുതിയിരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്-വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്നും ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം തള്ളിക്കളയണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയതയിലൂടെ വോട്ട് നേടാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി റാലിയില്‍ സംസാരിക്കവെയാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമാണെന്നറിയാന്‍ വസ്്ത്രം മാറ്റി നോക്കണമെന്നായിരുന്നു പിള്ളയുടെ പരാമര്‍ശം.

തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ മോഡി മുതല്‍ പിള്ള വരെ വര്‍ഗീയത ആവര്‍ത്തിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം പറഞ്ഞു.
മുസ്ലിം സമൂഹത്തിനെതിരേ വംശീയ അധിക്ഷേപം നടത്തി വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരെ നിയമനടപടിയെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി ആവശ്യപ്പെട്ടു.  തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് വംശീയ അധിക്ഷേപം നടത്തി വര്‍ഗീയധ്രുവീകരണവും അതുവഴി വര്‍ഗീയ കലാപവും സൃഷ്ടിക്കാനാണ് ബിജെപിയും പിള്ളയും ശ്രമിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം ധ്രുവീകരണങ്ങളിലൂടെ ദലിത്, ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഇരകളാക്കി വിജയം വരിച്ച ആര്‍എസ്എസ് രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കേരളീയ സമൂഹം സന്നദ്ധമാണെന്ന് പിള്ള തിരിച്ചറിയണം.
ഫാഷിസത്തിന്റെ ഏതൊരു നീക്കത്തെയും ഫലപ്രദമായി ചെറുത്തുതോല്‍പ്പിക്കാനുള്ള കരുത്ത് കേരളത്തിലെ പ്രബുദ്ധസമൂഹം കൈവരിച്ചിട്ടുണ്ട്. ഭയപ്പെടുത്തിയും പ്രകോപനങ്ങള്‍ സൃഷ്ടിച്ചും കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനുള്ള ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും നീക്കങ്ങള്‍ വ്യാമോഹം മാത്രമാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ ഉത്തരേന്ത്യയിലെ യോഗീ മോഡല്‍ പരീക്ഷണം നടത്തുന്ന ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കെതിരേ പൊതുസമൂഹം ജാഗ്രതപുലര്‍ത്തണമെന്നും അശ്റഫ് മൗലവി ആവശ്യപ്പെട്ടു.

 

Latest News