തിരുവനന്തപുരം- ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ സിപിഎം നേതാവ് വി. ശിവന്‍കുട്ടി ജില്ലാ വരണാധികാരിക്കും പോലീസിനും പരാതി നല്‍കി.
ശ്രീധരന്‍പിള്ളയുടേത് ബോധപൂര്‍വമുള്ള പരാമര്‍ശമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ ജാതി, മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. ശ്രീധരന്‍പിള്ളയുടേത് അത്യന്തം ഇസ്ലാം വിരുദ്ധ പരാമര്‍ശമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗം. ഇസ്ലാമാണെങ്കില്‍ ഡ്രസ്സ് മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.
ഇസ്ലാമാണെങ്കില്‍ ഡ്രസ്സ് മാറ്റി നോക്കണം; ബി.ജെ.പി നേതാവിന്റെ പ്രസംഗം വിവാദമായി വിഡിയോ