തിരുവനന്തപുരം- ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നടത്തിയ പരാമര്‍ശം വിവാദത്തില്‍. മുസ്ലിംകളെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സൈന്യം നടത്തുന്ന ആക്രമണങ്ങളെ കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും നേതാക്കള്‍ വിമര്‍ശിക്കുന്നുവെന്ന് ചൂണഅണ്ടിക്കാണിച്ച ശേഷമാണ് ശ്രീധരന്‍ പിള്ളയുടെ മുസ്്‌ലിം വിരുദ്ധ പരാമര്‍ശം.
ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, മൂന്നു സ്ഥലങ്ങളില്‍ അങ്ങനെ ചെയ്ത് തിരിച്ചുവരുമ്പോള്‍ നമ്മുടെ രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായിയുമൊക്കെ പറയുന്നത് മരിച്ചുകിടക്കുന്നവരൊക്കെ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാകണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ്സൊക്കെ മാറ്റി നോക്കിയാല്‍ അറിയാന്‍ പറ്റും - ശ്രീധരന്‍ പിള്ള പറഞ്ഞു. ബി.ജെ.പി പ്രസിഡന്റ് കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് ആക്ഷേപം.