റിയാദ് - ബന്ധപ്പെട്ട വകുപ്പുകൾ പതിനാറു പേർക്ക് പുതുതായി സൗദി പൗരത്വം അനുവദിച്ചു. രണ്ടു രാജകൽപനകളുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ രണ്ടു കുടുംബങ്ങൾക്കും ഒരു വനിതക്കുമാണ് പുതുതായി പൗരത്വം അനുവദിച്ചത്. ഇക്കാര്യം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. സൗദി പൗരത്വ നിയമത്തിലെ പതിനാലാം വകുപ്പ് അനുസരിച്ചാണ് ഇവർക്ക് പൗരത്വം അനുവദിച്ചത്.